മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ജലം ജീവനാണ്’ എന്ന സന്ദേശവുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ ഐഎസ്എയുടെ നേതൃത്വത്തിൽ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തെരുവുനാടകവും കലാ ജാഥയും നടത്തി.
പ്രധാനാധ്യാപകൻ എ.എ. അജയൻ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, എസ്ആർജി കണ്‍വീനർ ഗ്രേസി കുര്യൻ, ജലജീവൻ മിഷൻ അംഗങ്ങളായ വിഷ്ണു, രാമചന്ദ്രൻ, വിന്ദേഷ്, ഷ്രിബിൻ, പിടിഎ പ്രസിഡന്റ് സിനിജ സനിൽ, അധ്യാപകരായ എം.പി. ഗിരിജ, അനിൽകുമാർ, പി.ആർ. രാജീവ്, രതീഷ് വിജയൻ, ഗ്രേസി കുര്യൻ, സിലി ഐസക്, എം.ഐ. ഷീബ, പ്രീന എൻ. ജോസഫ്, ബീനു, ആശ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.