മദ്യദുരന്തം: മരണം 23 ആയി
Thursday, May 15, 2025 1:09 AM IST
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് ചികിത്സയിലിരുന്ന രണ്ടു പേർകൂടി ഇന്നലെ ജീവൻവെടിഞ്ഞതോടെ ആകെ മരണം 23 ആയി. വ്യാജമദ്യം കഴിച്ചവരെല്ലാം ദിവസവേതനക്കാരാണെന്ന് അമൃത്സർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാക്ഷി സാവനി പറഞ്ഞു.
ആൽക്കഹോൾ ചേർത്ത പാനീയങ്ങളിൽ ലഹരി കൂട്ടാൻ എഥനോളിനു പകരമായി മെഥനോൾ ചേർക്കുന്പോൾ അതു മാരകവിഷമായി മാറും. മജിതയിൽ വിതരണം ചെയ്തത് കൂടിയ അളവിൽ മെഥനോൾ ചേർത്ത മദ്യമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.