സുഡാനിൽ 297 കുട്ടികളെ രക്ഷപ്പെടുത്തി
Friday, June 9, 2023 12:03 AM IST
ഖാർത്തൂം: സൈനികവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലെ അനാഥാലയത്തിൽനിന്ന് 297 കുട്ടികളെ രക്ഷപ്പെടുത്തി.
ഏപ്രിൽ പതിനഞ്ചിനു സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ യുദ്ധം തുടങ്ങിയശേഷം അനാഥാലയത്തിലെ 70നു മുകളിൽ കുട്ടികൾ പട്ടിണിയും രോഗവും മൂലം മരിച്ചിരുന്നു.
മൈഗോമ അനാഥാലയത്തിൽനിന്ന് ഒരു മാസത്തിനും 15 വർഷത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു രക്ഷപ്പെടുത്തിയതെന്നു റെഡ്ക്രോസ് അറിയിച്ചു. ഖാർത്തൂമിൽനിന്ന് 200 കിലോമീറ്റർ അകലെ വാദ് മദനിയിലെ ഇടത്താവളത്തിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നതെന്നു യൂണിസെഫ് പറഞ്ഞു.