ആണവായുധമുൾപ്പെടെ ഉപയോഗിച്ചു പ്രതികരിക്കുമെന്ന് പാക്കിസ്ഥാൻ
Tuesday, May 6, 2025 1:55 AM IST
മോസ്കോ: പാക്കിസ്ഥാനെ ആക്രമിക്കുകയോ രാജ്യത്തേക്കുള്ള വെള്ളം തടസപ്പെടുത്തുകയോ ചെയ്താൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള മറുപടി ഇന്ത്യക്കു നൽകുമെന്ന് റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി.
എന്നിരുന്നാലും ഇരുരാജ്യങ്ങളും ആണവശക്തികളായതിനാൽ സംഘർഷം വഷളാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.
“ചൈനയ്ക്കും റഷ്യക്കും അന്വേഷണത്തിൽ പങ്കാളികളാകാം. നിരവധി യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹം കാഷ്മീരികൾക്ക് സ്വയംനിർണയാവകാശം വാഗ്ദാനം ചെയ്തിരുന്നു. അതാണു കാഷ്മീർ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനുള്ള മാർഗം” - ജമാലി കൂട്ടിച്ചേർത്തു.