13 ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു
Tuesday, May 6, 2025 12:52 AM IST
ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ക്രിമിനൽ സംഘങ്ങൾ തടവിലാക്കിയ 13 ഖനി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി.
പറ്റാസ് പ്രവിശ്യയിൽ പൊഡറോസ കന്പനിയുടെ ഖനിക്കുള്ളിലായിരുന്നു മൃതദേഹങ്ങൾ. നിയമവിരുദ്ധമായി മേഖലയിൽ ഖനനം നടത്തുന്ന ക്രിമിനൽ സംഘങ്ങൾ ഇവരെ ഖനിക്കുള്ളിൽ ബന്ദികളാക്കുകയായിരുന്നു.