വത്തിക്കാൻ ജീവനക്കാർ രഹസ്യാത്മകത നിലനിർത്താനുള്ള പ്രതിജ്ഞയെടുത്തു
Tuesday, May 6, 2025 1:55 AM IST
വത്തിക്കാൻ: അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച ആരംഭിക്കുന്ന കോൺക്ലേവിന് മുന്നോടിയായി കർദിനാൾമാരുടെ സഹായികളായ ജീവനക്കാർ രഹസ്യാത്മകത നിലനിർത്താനുള്ള പ്രതിജ്ഞയെടുത്തു.
പ്രതിജ്ഞ പാലിക്കാത്തവർ പുറത്താക്കപ്പെടുമെന്നതാണു നിയമം. പൗളിൻ ചാപ്പലിലാണു പ്രതിജ്ഞയെടുക്കുന്നത്. സഹായക സ്ഥാനങ്ങളിലുള്ള വൈദികരുൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുക്കും.
ഓഡിയോ, വീഡിയോ റിക്കാർഡിംഗ് ഉപകരണങ്ങൾ പൂർണമായും അകറ്റിനിർത്തണമെന്നാണു ചട്ടം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് 1996ൽ ജോൺ പോൾ രണ്ടാമൻ തിരുത്തിയെഴുതിയ ചട്ടങ്ങൾ പിന്നീട് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ രണ്ടു തവണ ഭേദഗതി ചെയ്തിരുന്നു.
കോൺക്ലേവ് നടക്കുന്പോൾ പന്ത്രണ്ട് ടെക്നീഷ്യന്മാരും മെയിന്റനൻസ് തൊഴിലാളികളും അകത്തുണ്ടാകും. സിസ്റ്റൈൻ ചാപ്പലിൽ വിപുലമായ മറ്റ് ക്രമീകരണങ്ങൾ നടന്നുവരികയാണ്.