റുമേനിയയിൽ ജോർജ് സൈമണ്‍ വിജയസാധ്യത
Tuesday, May 6, 2025 12:52 AM IST
ബുക്കാറസ്റ്റ്: റുമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിൽ വലതുപക്ഷ നേതാവ് ജോർജ് സൈമൺ ഒന്നാം സ്ഥാനത്തെത്തി.
അദ്ദേഹത്തിന് 40.96 ശതമാനം വോട്ട് ലഭിച്ചു. ലിബറൽ നിലപാടുകളുള്ള ബുക്കാറസ്റ്റ് മേയർ നിക്കുസർ ഡാന്‍ 21 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.
ഈ മാസം 18നു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇരുവരും ഏറ്റുമുട്ടും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരാധകനായ ജോർജ് സൈമൺ പ്രസിഡന്റാകുമെന്നാണു സൂചന.
നാറ്റോ അനുകൂലിയാണെങ്കിലും യുക്രെയ്ന് ആയുധങ്ങൾ ലഭ്യമാക്കുന്നതിനെ അദ്ദേഹം എതിർക്കുന്നു.
ആറു മാസം മുന്‍പു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യാ അനുകൂലിയായ കാലിൻ ജോർജെസ്ക്യൂ ജയിച്ചിരുന്നു. എന്നാൽ, പ്രചാരണത്തിൽ റഷ്യൻ സ്വാധീനം കണ്ടെത്തിയ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി.