ബോട്ടുകൾ മുങ്ങി പത്തു പേർ മരിച്ചു
Tuesday, May 6, 2025 12:52 AM IST
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ ടൂറിസ്റ്റ് ബോട്ടുകൾ മുങ്ങി പത്തു പേർ മരിച്ചു; രക്ഷപ്പെടുത്തിയ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്വിയാൻഷി നഗരത്തിനടുത്തുള്ള നദിയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ നാലു ബോട്ടുകൾ മുങ്ങുകയായിരുന്നു.