ഇറേനിയൻ വിദേശകാര്യ മന്ത്രി പാക്കിസ്ഥാനിൽ
Tuesday, May 6, 2025 1:55 AM IST
ഇസ്ലാമാബാദ്: ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായി ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ പാക്കിസ്ഥാനിലെത്തി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം ലഘൂകരിക്കാൻ എല്ലാവിധ പിന്തുണയും അരാഗ്ചി വാഗ്ദാനം ചെയ്തിരുന്നു.
ഒരു ദിവസത്തെ സന്ദർശനത്തിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.