പഹൽഗാം ആക്രമണത്തെ അപലപിച്ച് യുഎൻ
Tuesday, May 6, 2025 1:55 AM IST
യുണൈറ്റഡ് നേഷൻസ്: പഹൽഗാം ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
""ഇന്ത്യ-പാക് സംഘർഷം ഏറ്റവും വഷളായ അവസ്ഥയിലെത്തിയിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സമാധാനമുണ്ടാക്കാൻ ഇടപെടാൻ യുഎൻ തയാറാണ്. സൈനികനടപടിയെന്നത് പ്രശ്നപരിഹാരത്തിനുള്ള മാർഗമല്ല''-ഗുട്ടെറസ് പ്രസ്താവനയിൽ അറിയിച്ചു.