ഭീകരാക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു
Wednesday, May 7, 2025 1:07 AM IST
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഭീകരാക്രമണത്തിൽ ഏഴു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണം നടത്തിയത്.
സൈനികർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യയിൽ 10 ഭീകരരെ സൈന്യം വധിച്ചിരുന്നു.