തായ്വാന്റെ ആകാശത്ത് 37 ചൈനീസ് യുദ്ധവിമാനങ്ങൾ
Friday, June 9, 2023 12:03 AM IST
തായ്പെയ്: ചൈനീസ് യുദ്ധവിമാനങ്ങൾ ഇന്നലെ തായ്വാന്റെ ആകാശ അതിർത്തി ലംഘിച്ചു. രാവിലെ അഞ്ചു മുതലുള്ള ആറു മണിക്കൂറിനിടെ 37 വിമാനങ്ങളാണു തെക്കുപടിഞ്ഞാറൻ തായ്വാന്റെ ആകാശത്തു കടന്നതെന്ന് പ്രതിരോധ മന്ത്രി സൺ ലി ഫാംഗ് പറഞ്ഞു.
ജനാധിപത്യ ഭരണകൂടം നിലനിൽക്കുന്ന തായ്വാനെ വിമത പ്രവിശ്യയായിട്ടാണ് ചൈന കരുതുന്നത്.