ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു
Saturday, June 10, 2023 12:14 AM IST
റോം: ഉദരശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാൻസിസ് മാർപാപ്പ സുഖംപ്രാപിച്ചു വരുന്നതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. വ്യാഴാഴ്ച രാത്രി അദ്ദേഹം നന്നായി ഉറങ്ങി. ഇന്നലെ പ്രഭാതഭക്ഷണത്തിനു ശേഷം കസേരയിലിരുന്നു പത്രം വായിച്ചുവെന്നും വ ക്താവ് കൂട്ടിച്ചേർത്തു.
ഹെർണിയ രോഗത്തിനു ബുധനാഴ്ച ഉച്ചയ്ക്കാണു റോമിലെ ജെമേല്ലി ആശുപത്രിയിൽ മാർപാപ്പ ശസ്ത്രക്രിയയ്ക്കു വിധേയനായത്. കുറച്ചു ദിവസം ആശുപത്രിയിൽ ചെലവഴിക്കണം.