തുർക്കിയിൽ ആയിരത്തോളം പേരെ കസ്റ്റഡിയിലെടുത്തു
Wednesday, October 4, 2023 1:39 AM IST
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ആയിരത്തോളം പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ കുർദിഷ് തീവ്രവാദികളുമുണ്ട്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസ് ഓഫീസർമാർക്കു പരിക്കേറ്റു.