ബാങ്കോക്കിലെ പ്രമുഖ മാളിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Wednesday, October 4, 2023 1:39 AM IST
ബാങ്കോക്ക്: തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ സിയാം പാരഗൺ മാളിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
ആറു പേർക്കു പരിക്കേറ്റു. ഇതിലൊരാൾ വിദേശിയാണ്. പതിനാലുകാരനായ അക്രമിയെ പിടികൂടി. കൈത്തോക്കുമായാണ് ഇയാളെ പിടികൂടിയത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി തായ്ലൻഡ് പ്രധാനമന്ത്രി അറിയിച്ചു.