ഷെയ്നിസ് പലാസിയോസ് വിശ്വസുന്ദരി
Monday, November 20, 2023 12:58 AM IST
സാൻ സാൽവദോർ: നിക്കരാഗ്വൻ സുന്ദരി ഷെയ്നിസ് പലാസിയോസ് (23) ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടി. എൽസാൽവദോറിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ശ്വേതാ ഷർദ 20 അംഗ സെമിഫൈനലിൽ പുറത്തായി.
വിശ്വസുന്ദരിപ്പട്ടം നിക്കരാഗ്വയിലെത്തുന്നത് ഇതാദ്യമാണ്. മോഡലും ടിവി അവതാരകയുമായ ഷെയ്നിസ് പലാസിയോസ് 2021ലെ മിസ് വേൾഡ് മത്സരത്തിൽ ആദ്യ 40ൽവരെ എത്തിയിരുന്നു.