ഫിലിപ്പീനി ബോട്ടുകൾക്ക് നേർക്ക് ജലപീരങ്കി
Sunday, December 10, 2023 1:33 AM IST
മനില: തർക്കമേഖലയായ തെക്കൻ ചൈനാക്കടലിൽ ഫിലിപ്പീനി ബോട്ടുകൾക്കു നേർക്ക് ചൈനീസ് യുദ്ധക്കപ്പൽ ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിന്റെ വീഡിയോ ഫിലിപ്പീൻസ് പുറത്തുവിട്ടു.
മത്സ്യബന്ധന ബോട്ടുകളിലേക്ക് ഇന്ധനവും ഭക്ഷണവും കൊണ്ടുവന്ന സർക്കാർ ബോട്ടുകൾക്കു നേർക്ക് ചൈനീസ് തീരരക്ഷാസേനയുടെ കപ്പൽ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നുവെന്ന് ഫിലിപ്പീനി സർക്കാർ പറഞ്ഞു. ബോട്ടുകൾ തങ്ങളുടെ അധികാരമേഖലയിൽ കടന്നതിനെത്തുടർന്നായിരുന്നു നടപടിയെന്ന് ചൈന പ്രതികരിച്ചു.
തെക്കൻ ചൈനാക്കടലിന്റെ അവകാശത്തിൽ ഫിലിപ്പീൻസിനു പുറമേ തായ്വാൻ, മലേഷ്യ, വിയറ്റ്നാം, ബ്രൂണെ എന്നീ രാജ്യങ്ങളുമായും ചൈനയ്ക്കു തർക്കമുണ്ട്.