തനിക്കെന്ത് ലഭിച്ചെന്ന് ചിന്തിക്കുന്ന ചിലർ പാർട്ടിയിലുണ്ട്: ഇപിക്കെതിരേ ഒളിയന്പുമായി എ.വിജയരാഘവൻ
Monday, September 9, 2024 10:38 AM IST
കണ്ണൂര്‍: പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണയുള്ള ചിലര്‍ സിപിഎമ്മിലുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. ഇ.പി.ജയരാജൻ വിട്ടുനിന്ന പയ്യാമ്പലത്തെ ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്പോഴാണ് വിമർശനം.
ഇത്രയും കാലവും പ്രവര്‍ത്തിച്ചിട്ടും തനിക്കൊന്നും ലഭിച്ചില്ലല്ലോയെന്ന് ചിലര്‍ കരുതുന്നു. തനിക്കെന്ത് ലഭിച്ചെന്ന് മാത്രമാണ് അക്കൂട്ടരുടെ ചിന്ത. എന്നാൽ ചടയൻ ഗോവിന്ദൻ അങ്ങനെയായിരുന്നില്ലെന്നും വിജയരാഘവന് പറഞ്ഞു.
ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇ.പി പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ.പി കടുത്ത അതൃപ്തിയിലാണ്. ഇതിന് ശേഷം നടന്ന പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ.പി തയാറായിട്ടില്ല.