ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "വി​ദ്യാ​ഭ്യാ​സ​മു​ള്ള ആ​ള​ല്ലേ പ്ര​ധാ​ന​മ​ന്ത്രി ആ​കേ​ണ്ട​ത്' എന്ന ചോ​ദ്യ​മാ​ണ് പോ​സ്റ്റ​റി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ല നി​റ​ത്തി​ലു​ള്ള പോ​സ്റ്റ​റി​ല്‍ വെ​ളു​ത്ത അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഹി​ന്ദി​യി​ലാ​ണ് പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ര്‍ ആ​രാ​ണ് പ​തി​ച്ച​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

"മോ​ദി​യെ പു​റ​ത്താ​ക്കൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ' എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ള്‍ ര​ണ്ടാ​ഴ്ച​മു​മ്പ് ത​ല​സ്ഥാ​ന​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍​ക്കെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.