കളി മറന്ന് ഇന്ത്യ, ഓസീസ് പിടിമുറുക്കുന്നു
Thursday, June 8, 2023 11:31 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർച്ച. ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ രണ്ടാം ദിനം കളിനിർത്തുന്പോൾ 151-5 എന്ന നിലയിലാണ്.
ഇന്ത്യയ്ക്ക് 30 റണ്സ് ഉള്ളപ്പോൾ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസും ശുഭ്മാൻ ഗില്ലിനെ (12) സ്കോട്ട് ബോളണ്ടും പുറത്താക്കി. ചേതേശ്വർ പൂജാര (14), വിരാട് കോഹ്ലി (14) എന്നിവരും വേഗം തന്നെ മടങ്ങിയതോടെ ഇന്ത്യൻ മുൻനിര തകർന്നു.
രവീന്ദ്ര ജഡേജയ്ക്കു മാത്രമാണ് ഓസീസ് ബൗളിംഗിനുമുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. 51 പന്തിൽ 48 റണ്സെടുത്ത ജഡേജയെ നഥാൻ ലിയോണ് പവലിയൻ കയറ്റി. 29 റണ്സുമായി അജിങ്ക്യ രഹാനയും അഞ്ച് റണ്സുമായി ശ്രീകർ ഭാരതുമാണ് ക്രീസിൽ.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ട്രാവിസ് ഹെഡിന്റെയും (163) സ്റ്റീവ് സ്മിത്തിന്റെയും (121) സെഞ്ചുറി കരുത്തിൽ 469 റണ്സെടുത്തിരുന്നു.