കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​യി​ല്‍ നി​ന്നു വ​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​ജീ​ഷ് ആ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തി​വി​ദ​ഗ്ധ​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 340 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ധ​രി​ച്ചി​രു​ന്ന ഷൂ​സി​ന​ടി​യി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി നി​റം​മാ​റ്റി​യ സ്വ​ര്‍​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ണ് ഇ​യാ​ൾ സൂ​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലും നെ​ടു​മ്പാ​ശേ​രി​യി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു. മാ​ലി​യി​ല്‍ നി​ന്നും വ​ന്ന വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ല​റ്റി​ല്‍ അ​ഞ്ഞൂ​റോ​ളം ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.