മരംമുറിക്കേസ്: എസ്പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം
Thursday, September 19, 2024 10:57 AM IST
തിരുവനന്തപുരം: മലപ്പുറം എസ്പി ഓഫീസിലെ മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ എസ്പി സുജിത് ദാസിനെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് സുജിത് ദാസിനെതിരെ പ്രാഥമികാന്വേഷണം നടത്തുന്നത്.
കോട്ടക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ സർക്കാരിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചതിൽ വൻ അഴിമതിയുണ്ടെന്നാണ് വിജിലൻസ് ഡയക്ടർക്ക് നൽകിയ പരാതി.
അതേസമയം, അഴിമതി ആരോപണത്തിൽ സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പരാതിക്കാരനും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ ഇസ്മായിൽ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.