യെച്ചൂരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; എം.വി. ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക്
Wednesday, September 11, 2024 11:44 AM IST
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72)യുടെ ആരോഗ്യനിലയിൽ മാറ്റമില്ല.
ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്നും കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു യെച്ചൂരിയെ ചികിത്സിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
യെച്ചൂരിയെ സന്ദർശിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നു വൈകിട്ട് ഡൽഹിക്ക് പോകും.