ല​ക്‌​നോ: ഉ­​ത്ത​ര്‍­​പ്ര­​ദേ­​ശി­​ലെ ബ­​റേ­​ലി­​യി​ല്‍ കാ​റും ട്ര​ക്കും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ എ­​ട്ട് പേ​ര്‍ മ­​രി­​ച്ചു. ട്ര­​ക്കി​ല്‍ ഇ­​ടി­​ച്ച­​തി­​ന് പി­​ന്നാ­​ലെ കാ­​റി­​ന് തീ­​പി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു.

ബ­​റേ­​ലി നൈ­​നി­​റ്റാ​ള്‍ ദേ­​ശീ­​യ­​പാ­​ത­​യി­​ലാ­​ണ് സം­​ഭ​വം. അ­​പ­​ക­​ട­​ത്തി­​ന് പി­​ന്നാ­​ലെ കാ­​റി­​ലു­​ണ്ടാ­​യി­​രു­​ന്ന​വ​ര്‍ ഡോ­​റു­​ക​ള്‍ തു­​റ­​ക്കാ​ന്‍ ശ്ര­​മി­​ച്ചെ­​ങ്കി​ലും ക­​ഴി­​ഞ്ഞി​ല്ല. ഇ­​തി­​ന് തൊ­​ട്ടു­​പി­​ന്നാ­​ലെ തീ ​പ­​ട​ര്‍­​ന്നു­​പി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു.

വി­​വാ­​ഹ­​ച്ച­​ട­​ങ്ങി­​ന് പ­​ങ്കെ­​ടു­​ത്ത് മ­​ട​ങ്ങി​യ​വ­​രാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട​ത്. കാ​ര്‍ ക­​ത്തു­​ന്ന ന­​ടുക്കു­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്.

അ­​പ­​ക­​ട­​ത്തി­​ന് പി­​ന്നാ­​ലെ കാ​ര്‍ വ​ലി­​യ ശ­​ബ്ദ­​ത്തോ­​ടെ പൊ­​ട്ടി­​ത്തെ­​റി­​ക്കു­​ക­​യാ­​യി­​രു­​ന്നെ​ന്നും റി­​പ്പോ​ര്‍­​ട്ടു­​ക­​ളു­​ണ്ട്.