പുനരധിവാസം സാധ്യമോ? ദുരന്തനിവാരണ അഥോറിറ്റി വിദഗ്ധ സംഘം ഇന്ന് വയനാട്ടില്‍
Tuesday, August 13, 2024 10:24 AM IST
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി എത്തുക.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിലാണ് വിദഗ്ധസംഘം പരിശോധന നടത്തുന്നത്.
പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. 10 ദിവസത്തിനകം സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും പുനരധിവാസ-ടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുക.
അതേസമയം, പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെയാണ് തിരച്ചിൽ.