കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ഇരുചക്രവാഹനം മറിഞ്ഞ് യുവാവിന് പരിക്ക്
Monday, February 26, 2024 2:34 PM IST
മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിനാണ് ഗുരുതരമായി പരിക്കേറ്റത്.
മമ്പാട് ഓടായിക്കലിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തിനെ വീട്ടിൽ വിട്ട് മടങ്ങുകയായിരുന്നു ഷഹബാസ്. അപ്രതീക്ഷിതമായി കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടിയതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു.
ഷഹബാസിന്റെ ഇടതുകൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. സ്ഥിരമായി വന്യമൃഗശല്യമുള്ള മേഖലയിൽ കാട്ടുപന്നികളിറങ്ങുന്നത് പതിവാണ്.