ദുരന്തഭൂമിയില്‍നിന്ന് സൈന്യം മടങ്ങുന്നു; സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കും
Thursday, August 8, 2024 11:37 AM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് തിരച്ചിലിന് നേതൃത്വം നല്കിയ സൈന്യം മടങ്ങുന്നു. സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് അല്പസമയത്തിനകം ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും.
ബെയ്ലി പാലം മെയിന്റനന്‍സ് സംഘവും ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും മാത്രമാണ് ഇനി വയനാട്ടില്‍ തുടരുക. ഇനി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് അഗ്നിശമനസേന തുടങ്ങിയവർ ചേർന്ന് തിരച്ചിൽ നടത്തും.
തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബംഗളൂരു ബറ്റാലിയനുകളില്നിന്നായി 500 അംഗ സൈന്യമാണ് ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയത്. തിരച്ചിലിനുള്ള എല്ലാ സംവിധാനങ്ങളും മറ്റ് സേനകള്‍ക്ക് ഒരുക്കി നല്‍കിക്കൊണ്ടാണ് ഇവർ മടങ്ങാൻ ഒരുങ്ങുന്നത്.