യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Friday, January 27, 2023 6:31 PM IST
കീവ്: യുക്രെയ്നില് റഷ്യ നടത്തിയ മിസൈലാക്രമണത്തില് 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു.
ആക്രമണത്തില് കീവ് മേഖലയിലെ നിരവധി വീടുകള്ക്ക് നാശനഷ്ടം സംഭവിച്ചതായാണ് സൂചന.
സംഭവത്തില് അമേരിക്ക ദുഖം രേഖപ്പെടുത്തി. യുക്രെയ്ന് യുദ്ധ ടാങ്കുകൾ നൽകാൻ യുഎസും ജർമ്മനിയും സമ്മതിച്ചതിന് പിന്നാലെയാണ് ആക്രമണം.