വിവാഹസൽക്കാരത്തിനിടെ സംഘർഷം; സഹോദരങ്ങളെ കുത്തിക്കൊന്നു
Wednesday, November 29, 2023 12:56 PM IST
ലക്നോ: ഉത്തർപ്രദേശിൽ വിവാഹസർക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ സഹോദരങ്ങളെ കുത്തിക്കൊന്നു. ജൗൻപൂർ ജില്ലയിലെ ഖേതസരായിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് പ്രജാപതി (23), സഹോദരൻ അങ്കിത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ് ഗുരുതര പരിക്കറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അഞ്ച് മണിക്കൂറിനുള്ളിൽ കുറ്റവാളികളായ ആറ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ മുകേഷ് ബിന്ദ്, നിഷു ബിന്ദ്, സതീഷ് ബിന്ദ് എന്നിവരെ ഏറ്റുമുട്ടലിനിടെ കാലുകൾക്ക് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.