മഹാരാഷ്ട്രയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
Monday, August 5, 2024 12:54 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. നാസിക് ജില്ലയിലെ നാസിക്-കൽവാൻ റോഡിലാണ് അപകടമുണ്ടായത്.
കാർ യാത്രികരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ബസും കാറും കത്തിനശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ഡിൻഡോരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.