കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സി​നി​മ തീ​യ​റ്റ​റു​ക​ൾ ഇ​ന്നും നാ​ളെ​യും അ​ട​ച്ചി​ടും. തീ​യ​റ്റ​ർ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ന്‍റേ​താ​ണ് തീ​രു​മാ​നം. "2018' എ​ന്ന സി​നി​മ നേ​ര​ത്തേ ഒ​ടി​ടി റി​ലീ​സി​ന് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​യ​റ്റ​റു​ട​മ​ക​ൾ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

സി​നി​മ ഒ​ടി​ടി​ക്ക് ന​ൽ​കു​ന്ന​തി​ൽ നി​ർ​മാ​താ​ക്ക​ൾ ധാ​ര​ണ തെ​റ്റി​ച്ചു​വെ​ന്നും ഫി​യോ​ക്ക് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇന്നും നാ​ളെ​യും സി​നി​മ കാ​ണു​ന്ന​തി​നാ​യി ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ തു​ക റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സൂ​പ്പ​ർ ഹി​റ്റാ​യ ‘2018’ എ​ന്ന ചി​ത്രം ജൂ​ൺ ഏ​ഴി​നാ​ണ് സോ​ണി ലൈ​വി​ലൂ​ടെ ഒ​ടി​ടി റി​ലീ​സി​നെ​ത്തു​ന്ന​ത്. ചി​ത്രം പു​റ​ത്തി​റ​ങ്ങി 33-ാം ദി​വ​സ​ത്തി​ലാ​ണ് ഒ​ടി​ടി​യി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​ന്ന​ത്.