ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് മൂന്ന് മരണം
Friday, June 9, 2023 4:48 PM IST
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.
അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായതെന്നാണ് വിവരം.
ധൻബാദ് നഗരത്തിൽനിന്നു 21 കിലോമീറ്റർ ദൂരത്തുള്ള ഖനിയിലായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.