ടി-20: ഇന്ത്യ കീവിസ് "ഫൈനല്‍' ഇന്ന് അഹമ്മദാബാദില്‍
ടി-20: ഇന്ത്യ കീവിസ് "ഫൈനല്‍' ഇന്ന് അഹമ്മദാബാദില്‍
Wednesday, February 1, 2023 9:03 AM IST
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ട്വന്‍റി-20 മത്സരത്തിനായി ടീം ഇന്ത്യ ബുധനാഴ്ച ഇറങ്ങും. വൈകിട്ട് ഏഴിനാണ് മത്സരം.

നിലവില്‍ മൂന്ന് മത്സര ക്രിക്കറ്റ് പരമ്പര 1-1ന് തുല്യമാണ്. റാഞ്ചിയിലെ ആദ്യ ട്വന്‍റി-20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. അഹമ്മദാബാദില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും തിളങ്ങാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാനിടയുണ്ട്. യുശ്വേന്ദ്ര ചഹാലിന് പകരം പേസര്‍ ഉമ്രാന്‍ മാലിക് ഇടംനേടിയേക്കും.


ചരിത്രനേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സാന്‍റ്നറും സംഘവും. ബാറ്റര്‍മാര്‍ സ്ഥിരത കാട്ടാത്തതാണ് കിവീസിന്‍റേയും തലവേദന. എന്നാല്‍ അഹമ്മദാബാദില്‍ ബാറ്റര്‍മാര്‍ക്ക് പിന്തുണ കിട്ടുന്ന പിച്ചാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<