ജമ്മുകാഷ്മീരിൽ വാഹനാപകടം; പോലീസുകാരൻ മരിച്ചു
Thursday, September 28, 2023 4:25 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒരു പോലീസുകാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റംബാൻ ജില്ലയിലാണ് സംഭവം. സ്പെഷൽ പോലീസ് ഓഫീസർ ആണ് മരിച്ചത്.
ചന്ദര്കോട്ടിലെ അണക്കെട്ടിന് സമീപമാണ് അപകടമുണ്ടായത്. എസ്പിഒ സ്വാമി രാജ് ആണ് മരിച്ചത്. പരിക്കേറ്റ സേവാ സിംഗ്, പർവൈസ് അഹമ്മദ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.