ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
Sunday, August 4, 2024 7:04 PM IST
തൃശൂർ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്.
10 ദിവസം മുമ്പാണ് കുട്ടി വെള്ളത്തിൽ വീണത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.