കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെ നിര്‍ത്തി പൊരിച്ചു; കേസെടുക്കണമെന്ന് സുധാകരന്
Tuesday, October 15, 2024 11:48 AM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്ഥനെയാണ് നിര്‍ത്തി പൊരിച്ചതെന്ന് സുധാകരൻ വിമർശിച്ചു.
നവീൻ കൈക്കൂലി വാങ്ങാത്ത ആളാണെന്നാണ് സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പറയുന്നത്. കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടായിരുന്നെങ്കില്‍ കേസ് കൊടുക്കണമായിരുന്നു. അതിന് പകരം മാധ്യമങ്ങളുടെ അടക്കം സാന്നിധ്യത്തില്‍ അദ്ദേഹത്തെ അപമാനിച്ചു.
ക്ഷണിക്കാത്ത ചടങ്ങിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്തിന് പോയി. അവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല.
ആത്മഹത്യാപ്രരണാക്കുറ്റം ചുമത്തി അവര്‍ക്കെതിരേ കേസെടുക്കണം. പോലീസ് അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.