നവീന്റെ മരണം: കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് സതീശന്
Tuesday, October 15, 2024 11:33 AM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് സതീശന് പ്രതികരിച്ചു.
മനഃപൂര്‍വമായി വ്യക്തിവിരോധം തീര്‍ക്കാനാണ് ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീനെ അപമാനിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സതീശൻ ആരോപിച്ചു.
സിപിഎം കുടുംബത്തില്‍പെട്ട ആളാണ് മരിച്ച നവീന്‍. സിപിഎം അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളുമാണ്. നവീന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയിലുള്ള ആളുകള്‍ക്ക് പോലും അഭിപ്രായമില്ലെന്ന് സതീശന് പറഞ്ഞു.
അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്ന സ്ഥിതി കേരളത്തിന് ഒട്ടും ഭൂഷണമല്ല. സംഭവത്തില്‍ കേസെടുത്ത് ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സതീശന് ആവശ്യപ്പെട്ടു.