ഗുജറാത്തില്‍ എടിഎസ് റെയ്ഡ്; ഐഎസുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍
Saturday, June 10, 2023 11:39 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഭീകര വിരുദ്ധസേന(എടിഎസ്) നടത്തിയ റെയ്ഡില്‍ നാല് പേര്‍ പിടിയില്‍. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. സ്ത്രീയടക്കം നാല് പേരാണ് ഇതുവരെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പോര്‍ബന്തറും സൂറത്തും കേന്ദ്രീകരിച്ച് ആളുകളെ ഐഎസിലേക്ക് ആകര്‍ഷിച്ചിരുന്നവരാണ് അറസ്റ്റിലായതെന്നാണ് വിവരം. അറസ്റ്റിലായവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്നാണ് സൂചന. എന്നാല്‍ ഈ വിവരം എടിഎസ് സ്ഥിരീകരിച്ചിട്ടില്ല.