ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു
Sunday, September 15, 2024 8:31 PM IST
തിരുവനന്തപുരം: ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. തിരുവനന്തപുരം മംഗലപുരത്ത് ആണ് സംഭവം. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്.
ഒരു ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കാണാൻ എത്തിയതായിരുന്നു ഷൈജു. തുടർന്ന് മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
പെരുങ്ങുഴി സ്വദേശി റോഷൻ രാജ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.