ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Tuesday, September 17, 2024 6:50 PM IST
ചാലക്കുടി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 നുണ്ടായ അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു.
പുളിയിലപ്പാറ വടക്കന്‍ അജിയുടെ മകന് ഡെല്‍ജോ (18) ആണ് മരിച്ചത്. വെറ്റിലപ്പാറ പുത്തന്‍ വീട്ടില്‍ ലാലന്റെ മകന് മിഥുലി(17)നാണ് പരിക്ക്. യുവാക്കള്‍ ബൈക്കില്‍ ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു.
ബൈക്കിന്റെ മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് പാലത്തിനു സമീപം പെട്ടന്ന് നിര്‍ത്തി. ബസിൽ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു സ്വകാര്യ ബസിലിടിക്കുകയായിരുന്നു.