ആന്റണി ഗോർഡൻ ഇനി ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി ബൂട്ടണിയും
Saturday, January 28, 2023 12:17 PM IST
ലണ്ടൻ: ഇംഗ്ലീഷ് യുവതാരം ആന്റണി ഗോർഡൻ ഇനി ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി ബൂട്ടണിയും. എവർട്ടണിൽ നിന്നാണ് ഗോർഡന്റെ ന്യൂകാസിലിലേക്കുള്ള വരവ്.
40 മില്യൺ പൗണ്ട് മുടക്കിയാണ് 21കാരനായ താരത്തെ ന്യൂകാസിൽ സ്വന്തമാക്കുന്നത്. ഗോർഡൻ അടുത്ത ദിവസം ന്യൂകാസിലിൽ മെഡിക്കൽ പരിശോധനങ്ങൾ പൂർത്തിയാക്കി കരാർ ഒപ്പുവയ്ക്കും.
2014 മുതൽ എവർട്ടൺ അണ്ടർ 18 ടീമിലെ താരമാണ് ഗോർഡൻ. 2017ലാണ് താരം എവർട്ടൺ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയത്.