നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയിക്ക്
Saturday, June 10, 2023 7:14 PM IST
തൃശൂർ: സാഹിത്യ സാംസ്കാരിക രംഗത്തെ ക്രിയാത്മക സംഭാവനകൾക്കു നവമലയാളി ഓൺലൈൻ മാഗസിൻ നല്കുന്ന അഞ്ചാമതു നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പ്രതവും അടങ്ങുന്നതാണു പുരസ്കാരം.
ഓഗസ്റ്റ് ആറിനു രാവിലെ പത്തിനു സാഹിത്യ അക്കാദമിയിൽ കഥാകൃത്ത് സക്കറിയ പുരസ്കാരം സമർപ്പിക്കും. നോവലിസ്റ്റ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളെ മാനിച്ചാണു പുരസ്കാരം നല്കുന്നത്.