കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ കല്ലേറ്
Saturday, October 1, 2022 10:59 AM IST
തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെ കല്ലേറ്. കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ഗിരിയുടെ വീടിനു നേരെയാണ് ആക്രമണം.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.