റഷ്യൻ അതിർത്തിയിൽ ഷെല്ലാക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
Friday, June 2, 2023 6:18 PM IST
മോസ്കോ: റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊർഡിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. മസ്ലോവ് പ്രിസ്താൻ ഗ്രാമത്തിലാണ് ഷെൽ ആക്രമണം ഉണ്ടായത്. സ്ത്രീകൾ സഞ്ചരിച്ച കാറിൽ ഷെൽ പതിക്കുകയായിരുന്നു.
ബ്രയാൻസ്ക്, കുർസ്ക് പ്രദേശങ്ങളിലും ആക്രമണമുണ്ടായി. ഡ്രോൺ, ഷെൽ ആക്രമണങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ പ്രതികരണം നടത്തിയിട്ടില്ല.
നേരത്തെ അതിർത്തി പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളെ കീവ് തള്ളിപ്പറഞ്ഞിരുന്നു. റഷ്യൻ വിമത വിഭാഗമാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുക്രെയൻ പ്രതികരണം.