ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന് "26/11 ഹീ​റോ' ദേ​വി​ക
ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന് "26/11 ഹീ​റോ' ദേ​വി​ക
Tuesday, December 6, 2022 7:12 PM IST
ജ​യ്പു​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ മു​ഖ്യപ്ര​തി അ​ജ്മ​ൽ ക​സ​ബി​നെ​തി​രെ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കി​യ ദേ​വി​ക റൊ​താ​വ​ന്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു. രാ​ജ​സ്ഥാ​നി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ദേ​വി​ക രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ ഒ​പ്പം പ​ദ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യ​ത്.

ദേ​വി​ക​യ്ക്ക് ഒ​മ്പ​ത് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് മും​ബെെ സി​എ​സ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദേ​വി​ക കൈ​യി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന അ​ജ്മ​ൽ ക​സ​ബി​നെ തി​രി​ച്ച​റി​ഞ്ഞ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ക​സ​ബി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കാ​ൻ ദേ​വി​ക​യു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി. അ​ന്ന് അ​ക്ര​മ​ത്തി​ൽ കാ​ലി​ന് വെ​ടി​യേ​റ്റ ദേ​വി​ക ഏ​റെ കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ദേ​വി​ക കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ​സ്ഥാ​നി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<