ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് വിജേന്ദര്‍ സിംഗ്
Saturday, November 26, 2022 1:58 AM IST
ഭോപാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്. മധ്യപ്രദേശിലെ പര്യടനത്തിനിടെയാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് പദയാത്രയില്‍ അണിചേര്‍ന്നത്.
രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ജോഡോ യാത്രയ്ക്ക് ആവേശോജ്ജ്വലമായ വരവേല്പാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കുന്നത്. നവംബര്‍ 23-നാണ് പദയാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. 12 ദിവസമാണ് യാത്ര മധ്യപ്രദേശില്‍ പര്യടനം നടത്തുന്നത്.