ജമ്മുവിൽ സ്ഫോടനം: കൃഷിഭൂമി വിണ്ടുകീറി
Friday, March 31, 2023 1:53 AM IST
ഹീരാനഗർ: കഠുവ ജില്ലയിലെ അതിർത്തിഗ്രാമമായ സന്യാലിൽ വൻ ബോംബ് സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കൃഷിഭൂമി വിണ്ടുകീറി.
വ്യാഴാഴ്ച പുലർച്ചെ 6.30നാണ് സ്ഫോടനം നടന്ന സ്ഥലം ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. ഇവിടെനിന്ന് പിന്നീട് കുഴിബോംബ് കണ്ടെടുത്തിരുന്നു. ബുധനാഴ്ച 9.30നായിരുന്നു സ്ഫോടനം.
സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഭീകരർ കുഴിബോംബ് സ്ഥാപിച്ചതെന്നു കരുതുന്നു.