ബജറ്റിൽ പ്രതിഷേധം: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ്
Friday, February 3, 2023 10:33 PM IST
തിരുവനന്തപുരം: ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, ബിജെപി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെഎസ്യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി.
കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവയിൽവച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പോലീസ് പിന്നീട് ഇവരെ വിട്ടയച്ചു.