ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ ആ​റു​പേ​രെ പി​ടി​കൂ​ടി. ഇ​വ​രി​ൽ നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്. കൂ​ടാ​തെ സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള നാ​ലു​പേ​ര്‍ ആ​സാ​മി​ലേ​ക്ക് ക​ട​ന്ന​താ​യും ക​ണ്ടെ​ത്തി.

20,17 വ​യ​സു​ള്ള മെ​യ്‌​തേ​യ് വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജൂ​ലൈ ആ​റി​നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്.

കൂ​ടാ​തെ മ​ണി​പ്പൂ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച് കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ബം​ഗ്ലാ​വി​ലേ​ക്ക് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു.