പി​ണ​റാ​യി​ക്കെ​തി​രേ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു
പി​ണ​റാ​യി​ക്കെ​തി​രേ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു
Friday, December 8, 2023 4:39 PM IST
ക​ണ്ണൂ​ർ: ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ 2021-ൽ ​പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി. ​ര​ഘു​നാ​ഥ് കോ​ൺ​ഗ്ര​സ് വി​ട്ടു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ര​ഘു​നാ​ഥ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​യ്ക്കു​ന്നു​വെ​ന്ന കാ​ര്യം പ​ര​സ്യ​മാ​ക്കി​യ​ത്. രാ​വി​ലെ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് പാ​ർ​ട്ടി വി​ടു​ന്ന കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യു​ള്ള കോ​ൺ​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച് പ​ടി​യി​റ​ങ്ങു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ഡി​എ​ൻ​എ എ​ല്ലാ അ​ർ​ഥ​ത്തി​ലും മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ​തി​കെ​ട്ടാ​ണ് താ​ൻ ധ​ർ​മ​ട​ത്ത് ‌‌‌‌‌‌‌‌‌‌യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. മ​ത്സ​രി​ക്കു​മ്പോ​ൾ പാ​ർ​ട്ടി​യോ മു​ന്ന​ണി​യോ ത​നി​ക്ക് ഒ​രു പി​ന്തു​ണ​യും ന​ൽ​കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു ര​ഘു​നാ​ഥ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ഇ​രു​വ​രും അ​ക​ൽ​ച്ച​യി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ഡി​സി​സി​ക്കെ​തി​രെ​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ര​ഘു​നാ​ഥ് വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച വി​ചാ​ര​ണ സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​തെ ര​ഘു​നാ​ഥ് വി​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<